ബെംഗളൂരു: 11 വർഷം ജയിലിൽ കിടന്ന ശേഷം സുപ്രീം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ കാന്ധമാലിലെ ഏഴ് ‘നിരപരാധികളായ’ ക്രിസ്ത്യാനികൾ കത്തോലിക്കാ മെത്രാന്മാരുടെ മുൻപിലെത്തി.
ഫെബ്രുവരി 17 ന് കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ ഓസ്വാൾഡ് ഗ്രേഷിയസ്, ഇവരെ ഇന്ത്യയിലെ ലാറ്റിൻ രൂപതകളിലെ നിന്നുള്ള പിതാക്കന്മാർക്കു മുൻപിലേക്ക് സ്വാഗതം ചെയ്തു. കന്ധമാലില്‍ നിന്നുള്ള ബാസ്കർ സുനമാജി, ബിജയ് കുമാർ സൻസെത്ത്, ദുർജോ എസ് സുനമാജി, മുണ്ട ബദമാജി, ഗോർനാഥ് ചലൻസെത്ത്, സനാഥൻ ബദമാജി എന്നിവരെയാണ് ഐക്യദാർഥ്യത്തോടെ മെത്രാൻസമിതി സ്വാഗതം ചെയ്തത് .
2008 ൽ ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തി എന്ന പേരിലായിരുന്നു ഈ ഏഴ് പേരെ ജയിലിലടച്ചതെന്നു മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യാനികൾക്കെതിരായ വ്യാപകമായ ആക്രമണത്തിന് ഈ സംഭവം കാരണമായി.
“ഈ നിരപരാധികൾ ഒരു രാഷ്ട്രീയ ഗൂ ഢാലോചനയുടെ ഇരകളായതിനാൽ അവർക്കായി സഭാ സമൂഹം സംസാരിക്കണം,” എന്ന് ജസ്റ്റിസ് ഫോർ കന്ധമാൽ എന്ന പേരിൽ’ ഓൺലൈൻ കാമ്പെയ്‌ൻ നടത്തുന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര ആവശ്യപ്പെട്ടു. അദ്ദേഹ മുൻകൈയെടുത്തു നടത്തുന്ന ‘www.release7innocents.com’ എന്ന വെബ്‌സൈറ്റ് ധാരാളം പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
“ജാമ്യം പര്യാപ്തമല്ല, നിരപരാധികളെ കുറ്റവിമുക്തരാക്കണം, സ്വാമിയുടെ കൊലപാതകത്തിൽ ക്രിസ്ത്യൻ സമൂഹത്തെ കുറ്റപ്പെടുത്താൻ തടവിലാക്കപ്പെട്ട ഈ ശബ്ദമില്ലാത്ത ക്രിസ്ത്യാനികൾക്കായി നിങ്ങൾ എല്ലാവരും സംസാരിക്കണം”അക്കര ആവശ്യപ്പെട്ടു.
നിരപരാധികളിൽ ആറ് പേരും നിരക്ഷരരാണ് ചിലർക്ക് മാനസിക വിഷമ്യങ്ങളും ഉണ്ട്. ആറ് വർഷമായി ഒഡീഷ ഹൈക്കോടതിയിൽ ഏഴ് പേരുടെ അപ്പീൽ വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയതലത്തിൽ പ്രശംസ നേടിയ ‘ആരാണ് സ്വാമി ലക്ഷ്മണാനന്ദനെ കൊന്നത്?’ എന്ന അന്വേഷണ പുസ്തകവും , ‘നിരപരാധികളെ തടവിലാക്കിയത്’ എന്ന ഡോക്യുമെന്ററിയും ഉപയോഗിച്ച് കാന്ധമാലിന് പിന്നിലെ രാഷ്ട്രീയ വഞ്ചനയും നീതിരാഹിത്യവും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
“ഈ നിരപരാധികളുടെ കുടുംബങ്ങൾ നശിപ്പിക്കപ്പെട്ടു. സഭ അവർക്കുവേണ്ടി സംസാരിക്കുകയും പിന്തുണയ്ക്കുകയും വേണം, ”ഇന്ത്യയിലെ 190 ഓളം കത്തോലിക്കാ മെത്രാന്മാരുടെ മുന്നിൽ നിന്ന നിരപരാധികളെ ചൂണ്ടിക്കാട്ടി അക്കര പറഞ്ഞു.