ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസമിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ആശുപത്രി പൂട്ടി ചികിത്സയ്ക്കായി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി.
ബാംഗ്ലൂരിലെ വിരമിച്ച ആർച്ച് ബിഷപ്പ് ബെർണാഡ് മൊറാസിന് ജൂലൈ 3 ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.
ജൂലൈ 5 ന് പോസിറ്റീവ് ആയ 12 സന്യാസിനിമാരും ദിബ്രുഗഡ് രൂപതയിലെ സെന്റ് വിൻസെൻസ ജെറോസ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്..
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോസിറ്റീവ് ആയ ആശുപത്രിയിലെ കന്യാസ്ത്രീ-അഡ്മിനിസ്ട്രേറ്ററുടെ കോൺടാക്റ്റുകൾ ട്രാക്കുചെയ്യുന്നതിനിടയിലാണ് സർക്കാർ കന്യാസ്ത്രീകളുടെ സ്രവ പരിശോധന നടത്തിയത്.രോഗബാധിതരായ കന്യാസ്ത്രീകളിൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.
“ഇവരെയെല്ലാം ഇപ്പോൾ ഗുവാഹത്തിയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി,”എന്ന് ആസാമിലെ ദിബ്രുഗഡ് ബിഷപ്പിന്റെ സെക്രട്ടറി ഫാദർ പാലറ്റി ദേവസി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ ആശുപത്രി പൂട്ടി മുദ്രവച്ചിരിക്കുകയാണ്. സിസ്റ്റർമാർ ആശുപത്രിയുടെ മാനസിക പരിഭ്രാന്തിയുള്ല 60 ഓളം രോഗികളെയാണ് പരിചരിച്ചിരുന്നത്.
കന്യാസ്ത്രീകളുടെ രോഗമുക്തിക്കായി പ്രാർത്ഥിക്കണമെന്ന് ദിബ്രുഗഡിലെ ബിഷപ്പ് ജോസഫ് ഐന്ദ് അഭ്യർത്ഥിച്ചു.