കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട ഇവ ആൻ്റെണി എന്ന പെൺകുട്ടിയുടെ ദാരുണ അന്ത്യവും തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുന്ന കാര്യവും അത്യന്തം ഗൗരവമായി അധികാരികൾ എടുക്കണമെന്ന് കെ എൽ സി എ, കെ സി വൈ എം ആവശ്യപ്പെട്ടു.
പ്രണയത്തിൻ്റെ രക്തസാക്ഷിയായി മാറിയ ഇവ ആൻ്റണിക്ക് നീതി ലഭിക്കുക തന്നെ വേണം
ഈ കൊലപാതകത്തിന് പിന്നിൽ ലൗവ് ജിഹാദ് ഉണ്ടെന്ന തരത്തിലുള്ള വാർത്തകളെ ഗൗരവമായി കണ്ട് അനേഷിക്കാനും, നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു.
ഇത്തരം അനുഭവങ്ങൾ ഒരു പെൺകുട്ടികൾക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, അതിനാവശ്യമായ നിയമ നടപടികൾക്ക് സഹായം നല്കുമെന്നും കെ എൽ സി എ, കെ സി വൈ എം സമിതികൾ സംയുക്തമായി പറഞ്ഞു.
ഏത് തരത്തിലുള്ള പ്രണയത്തിൻ്റെ പേരിലായാലും ഇത്തരം കൊലപാതകങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധവും, ശക്തമായ നിയമ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു .
കെ എൽ സി എ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ആൻ്റണി നെറോണ, കെ സി വൈ എം ലാറ്റിൻ പ്രസിഡൻ്റ് ശ്രീ അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഷെറി ജെ തോമസ്, കെ സി വൈ എം ജനറൽ സെക്രട്ടറി ആൻ്റണി ആൻസിൽ തുടങ്ങിയവർ സംസാരിച്ചു.