@ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ്
വിശ്വാസപ്രചാരണത്തിനായുള്ള
വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതിയില്‍
മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയും മറ്റ് അഞ്ചുപേരെയും പാപ്പാ ഫ്രാന്‍സിസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Propaganda Fidei) ഉപദേശകസമിതി അംഗമായി നിയമിച്ചു.
നവംബര്‍ 17 -Ɔο തിയതി ചൊവ്വാഴ്ചയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 6-പേരെ സഭയുടെ പ്രധാനപ്പെട്ട ദൗത്യവും പ്രവര്‍ത്തനവുമായ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശക സമിതിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ഇന്ത്യയില്‍നിന്നും ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമിയെ കൂടാതെ മറ്റു അഞ്ചുപേരെയാണ് പാപ്പാ നിയമിച്ചിട്ടുള്ളത്. ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസാമി ഇപ്പോള്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ്-പ്രസിഡന്‍റുകൂടിയാണ്.