2011ലെ സർവ്വേ പ്രകാരം അടിമലത്തുറ എന്ന തീരദേശ ഗ്രാമത്തിലെ 1630 കുടുംബങ്ങളിൽ ഏകദേശം 450 ഓളം കുടുംബങ്ങൾക്ക് സ്വന്തമായി വീടില്ല. അതായത് വീടുകളുടെ എണ്ണത്തിൽ അടിമലത്തുറ ദേശീയ ശരാശരിയെക്കാൾ പോലും പിന്നിൽ നിൽക്കുന്നു.
കേരളത്തിൽ 1000 പേർക്ക് 336 ഭവനങ്ങൾ ഉണ്ടെങ്കിൽ, അത് ഭീമാകാരമായ കൈയ്യേറ്റം നടത്തിയതായി കണ്ടെത്തിയ അടിമലത്തുറയിൽ എത്തുമ്പോൾ വെറും 268 ഭവനങ്ങൾ ആയി ചുരുങ്ങിപ്പോകുന്നു. അതെ നമ്മുടെ ചാനൽ കാണാതെ പോകുന്ന വസ്തുത. ഉള്ള ഈ ചെറു വീടുകളിൽ തന്നെ ബഹുഭൂരിപക്ഷം (68.5 ശതമാനം) വീടുകളും 5 സെന്റിൽ താഴെയുള്ള ചെറിയ വീടുകൾ ആണ്. അവിടെയുള്ള മൂന്നിൽ ഒന്നു വീടുകളിലും അഞ്ചിൽ അധികം അംഗങ്ങൾ താമസിക്കുന്നു.
ഇനിയുമുണ്ട് കണക്കുകൾ അടിമലത്തുറയിലെ 10 വീടുകളിൽ 4ഓ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നുണ്ട്, 54 വീടുകളിൽ മൂന്നു കുടുംബങ്ങൾ താമസിക്കുന്നുണ്ട്, 305 വീടുകളിൽ രണ്ടു കുടുംബങ്ങളും താമസിക്കുന്നുണ്ട്.