കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ച് കടലിൻ മക്കൾ. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ നൂറാം ദിന പ്രക്ഷോഭത്തിൽ കടലുപരോധിച്ച മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയാകുന്ന തുറമുഖ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന ഭരണകർത്താക്കളും ഇതു തന്നെയല്ലേ ലക്ഷമിടുന്നതെന്ന ചോദ്യമുയർത്തിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ വള്ളം കത്തിച്ചത്.
ജീവനും ജീവനോപാദികളും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മത്സ്യതൊഴിലാളികൾ നയിക്കുന്ന സമരം 100 ദിവസം പിന്നിട്ടിട്ടും സമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും ശാശ്വതമായ പരിഹാരം നടപ്പിലാക്കാൻ ഇതുവരെയും ഭരണകർത്താക്കൾക്കായിട്ടില്ല.