അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതി അംഗങ്ങൾ സമരമുഖത്ത് ഉപവാസ ധർണ്ണയിൽ. സമരം 62- ആം ദിവസത്തിലെത്തിയിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ
വേണ്ടവിധത്തിൽ ഭരണനേതാക്കൾ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ നാളെ മുതൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരമാണ് സമരസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ, വിദ്യാഭ്യാസ, കുടുംബ, അൽമായ, മത്സ്യത്തൊഴിലാളി, ബി സി സി, യുവജന ശുശ്രൂഷ പ്രതിനിധികളാണ് ഇന്നത്തെ ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നത്. മൂലമ്പിള്ളിയിൽ നിന്നുമാരംഭിച്ച ജനബോധന യാത്ര തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം മുല്ലൂരിലെ സമരപ്പന്തലിൽ എത്തിച്ചേരും. തുടർന്ന് പൊതുസമ്മേളനം. പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ
സമ്മേളനത്തിന്റെ
ഉദ്ഘാടകനാകും.