പോങ്ങുംമൂട് സെയിന്റ് മേരീസ് റോമൻ കത്തോലിക്ക ദേവാലയത്തിലെ ഈ വർഷത്തെ അവധിക്കാല വിശ്വാസോത്സവം 2022 മെയ് 2 തിങ്കളാഴ്ച ആരംഭിച്ചു. വിവിധ കലാ പരിപാടികളോടു കൂടെ നടന്ന അവധിക്കാല വിശ്വാസോത്സവം മെയ് 6-ന് സമാപിച്ചു. രാവിലെ 6.30 ന് ദിവ്യബലിയോടു കൂടി ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്. സമാപന ദിവസം ബൈബിൾ പഠന വിനോദ യാത്രയും നടത്തി. ഇടവക വികാരി റവ.ഫാ. ലോറൻസ് കുലാസിന്റെ നേതൃത്വത്തിൽ ഇടവക ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി അധ്യാപകരും ഇടവകയിലെ ജീസസ് യൂത്ത് അംഗങ്ങളുമാണ് VFF നടത്തിയത്.
“സാക്ഷ്യമേകുന്ന വിശ്വാസം ” എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിളിലെ എട്ട് സംഭവങ്ങളിലൂടെ എട്ട്
വ്യക്തിത്വങ്ങളെയും അവരുടെ വിശ്വാസ സാക്ഷ്യങ്ങളെയും ദൈവ വചനത്തിലൂടെയും കളികളിലൂടെയും പാട്ടുകളിലൂടെയും പരിചയപ്പെടാനുള്ള സൗഹൃദ കൂട്ടായ്മയായിരുന്നു ഈ അവധിക്കാല വിശ്വാസോത്സവം.
ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേയ്ക്ക് VFF മാറിയപ്പോൾ ആഹ്ലാദത്തോടെയാണ് കുഞ്ഞുങ്ങൾ VFF നെ വരവേറ്റത്.