സ്വന്തം ഭവനത്തിൽ എട്ട് യഹൂദരെ ഒളിപ്പിച്ചു സംരക്ഷിച്ചതിന് 1944ൽ കൊല ചെയ്യപ്പെട്ട ഉൽമാ കുടുംബത്തെ 2023 സെപ്റ്റംബർ 10 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് ഒരു അത്യസാധാരണമായ സംഭവമാണ്. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസ്സികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ ഒളിപ്പിച്ചതിന് നാസ്സികളാൽ കൊല്ലപ്പെട്ടവരാണ് യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും.
1944 മാർച്ച 24ന് നാസ്സി പോലീസ് സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോർവയിലുള്ള അവരുടെ വീടു വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ അഭയം തേടിയിരുന്ന എട്ട് യഹൂദരെ കണ്ടെത്തുകയുമായിരുന്നു. അവരെ വധിച്ച ശേഷം നാസ്സി പോലീസുകാർ ഏഴ് മാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും വധിച്ചു. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ വധിച്ചതു കണ്ട് മുറവിളിയിടാൻ തുടങ്ങിയതോടെ സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നിവരേയും വെടിവച്ചു കൊന്നു.
നല്ല സമറിയാകാരന്റെ ഉപമയെ ചുവന്ന മഷി കൊണ്ട് അടിവരയിട്ട ഒരു ബൈബിൾ ഉൽമാ കുടുംബത്തിൽ നിന്ന് കണ്ടെടുത്തതായി പോസ്റ്റുലേറ്ററായ ഫാ. വിറ്റോൾഡ് ബുർഡ പറഞ്ഞു. ആധുനിക വിശുദ്ധീകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണ് സെപ്റ്റംബർ 10ന് നടക്കുന്ന ഉൽമാ കുടുംബത്തിന്റെത്. മാതാവ് ഉദരത്തിൽ വഹിച്ചിരുന്ന കുഞ്ഞുൾപ്പെടെ ഒരു കുടുംബം മുഴുവനും, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്…