തിരുവനന്തപുരം അതിരൂപത T.S.S.S കാര്യാലയത്തില്‍ ഫൊറോന ആനിമേറ്റേഴ്‌സിന്റെ യോഗത്തില്‍ അതിരൂപതയിലെ കൊറോണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടക്കുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു. കൊറോണ രോഗം രൂപതയില്‍ നിന്നും സമ്പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ഏവരും പരിശ്രമിക്കണമെന്നും, സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
Break the Chain Campain പ്രോത്സാഹിപ്പിക്കുക, മത്സ്യകച്ചവടത്തിനും വീടുകളില്‍ നിന്നും പുറത്തുപോയി മടങ്ങിവരുന്നവര്‍ക്ക് കൈകഴുകാന്‍ പ്രോത്സാഹിപ്പിക്കുക, മാസ്‌ക് വ്യക്തിപരമായി തുന്നുന്നവരെ പ്രോത്സാഹിപ്പിക്കുയും മാസ്‌ക്ക് ധരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയും ചെയ്യുക, ഇടവകയിലെ പരിസരങ്ങളില്‍ വെള്ളവും ഹാന്റ് വാഷും നിര്‍ബന്ധമാക്കുക, ചൈയിള്‍ഡ് പാര്‍ളമെന്റ് (Child Parliament) വഴി പോസ്റ്ററിലൂടെയോ വീഡിയോയിലൂടെയോ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിദേശങ്ങളില്‍ നിന്നും നാട്ടിവരുന്നവരുടെ താമസ്സം ഭക്ഷണം എന്നിവ ശ്രദ്ധിക്കാനും, രൂപതയുമായി സഹകരിച്ച് ഭവനങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുക, എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങല്‍ രൂപം പ്രാപിച്ചു,
ഇവയെക്കുറിച്ച് കൂടുതല്‍ TSSS ഇടവക കണ്‍വീനര്‍ വികാരിയുമായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രണ്‍സിലൂടെ പദ്ധതി തയാറാക്കുമെന്നും TSSS അറിയിച്ചു.