തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയും സഖിയും സംയുക്തമായി മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളിലുടെ 3 ദിവസം സഞ്ചരിച്ച് ‘നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗസമത്വം’ എന്ന ആഹ്വാനം സ്ത്രീപുരുഷ ഭേദമന്യെ 10000 വ്യക്തികളിലേക്കെത്തിക്കുന്നു.
സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി മാർച്ച് 9ന് വെള്ളയമ്പലത്തു നിന്നാരംഭിച്ച് 11 ന് വൈകുന്നേരം കോഴിക്കോട് അവസാനിക്കുന്ന പ്രസ്തുത ക്യാമ്പയിൻ്റെ തലക്കെട്ട് ‘ഞാനും പോകും’! എന്നു വായിക്കുമ്പോൾ, അത് പെണ്ണിൻ്റെ സഞ്ചാരസ്വാതന്ത്ര്യത്തിനൊപ്പം തുല്യതയിലേക്ക് ആണും പെണ്ണും ഒരുമിച്ച് മുന്നേറേണ്ടതിൻ്റെ ഓർമ്മപ്പെടുത്തലായി മാറുന്നു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ കോഴിക്കോട് — എന്നീ 6 ജില്ലകളിൽ നിർദ്ദിഷ്ട ഇടങ്ങളിൽ നാടകാവതരണം, ചർച്ച, ലഘുലേഖ വിതരണം, പൊതുസമ്മേളനം എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.