2023 ൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ഭാഗമായുള്ള ചർച്ചാരേഖ രൂപപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ശില്പശാല നടന്നു. അഭിവന്ദ്യ സൂസൈ പാക്യം മെത്രാപ്പോലീത്തയും, ക്രിസ്തുദാസ് പിതാവും, വികാരി ജനറലും സന്നിഹിതരായിരുന്ന ശിൽപശാല ഫാ. ഗ്രിഗറി ആർ. ബി നയിച്ചു.
വരുന്ന ആറുമാസക്കാലം കൊണ്ട് നടക്കേണ്ട വിപുലമായ പരിപാടികൾക്കുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്. അതിരൂപത വൈദിക സെനറ്റ് അംഗങ്ങൾ, പാസ്റ്ററൽ കൗൺസിൽ സ്റ്റാൻഡിങ് കൗൺസിൽ അംഗങ്ങൾ, പ്രധാന അൽമായ സംഘടനാ പ്രെസിഡന്റുമാർ, സമർപ്പിത പ്രതിനിധികൾ, ഫെറോനാ വികാരിമാർ, സെക്രട്ടറിമാർ വിവിധ ശുശ്രുഷ ഡയറക്റ്റ്മാർ, ഫെറോനാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള അതിരൂപത സിനഡ് കമ്മിറ്റി അംഗങ്ങളാണ് ശിൽപശാലയിൽ പങ്കെടുത്തത്.