53 വർഷത്തെ പൗരോഹിത്യ ജീവിതം… 32 വർഷത്തെ രൂപത അധ്യക്ഷ ജീവിതം…ലാളിത്യത്തിന്റെയും എളിമയുടെയും മുഖമായ സൂസൈപാക്യം പിതാവ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഇടയസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ, അദ്ദേഹം എവിടെയാണ് എന്നുള്ള ചിന്ത വിശ്വാസികളുടെ മനസിലെ ഒരു വിങ്ങലായിരിക്കും.
സാമൂഹിക സമകാലിക വിഷയങ്ങളിൽ രൂപത മക്കളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ശക്തമായ ശബ്‌ദം ആകുകയുമായിരുന്നു സൂസൈപാക്യം പിതാവ്. സുനാമി, ഓഖി, കടലാക്രമണങ്ങൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ വഴിമുട്ടിയ ജീവിതങ്ങൾക്ക് ആശ്വാസമായും അവകാശ നിഷേധങ്ങൾക്ക് മാത്രം പത്രമായി അവഗണിക്കപ്പെടുന്ന ഒരു സമൂഹമായ രൂപത മക്കളെ ഏറെ പ്രതേകിച്ച് തീരദേശമക്കളെ ഒറ്റപ്പെടുത്തിയപ്പോഴും ഇടയവീഥിയിൽ മാറ്റൊലി കൊള്ളുന്ന, ആവശ്യങ്ങൾ നേടിയെടുക്കാൻ ഉയർന്ന ശബ്ദമായിരുന്നു സൂസൈപാക്യം പിതാവ്.
തികച്ച അജപാലകനും നേതൃത്വ പാടവവും കൈമുതലായി ഉണ്ടെന്നിരിക്കെ സർവ്വതും അവിടെത്തെ ദാനം മാത്രമായി കാണുവാൻ പിതാവ് ആഗ്രഹിച്ചു. വിശ്രമമില്ലാത്ത ജീവിതചര്യയെങ്കിലും അതിരാവിലെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മുടക്കം വരുത്താത്ത ദിവ്യകാരുണ്യ സന്ദർശനവും പ്രാർത്ഥനയും ഇന്നും തുടരുന്നു. ഭംഗം വരുത്താത്ത ദിവ്യകാരുണ്യ സന്ദർശനമാണ് ഉണർന്നു പ്രവർത്തിക്കുന്നതിൽ തന്നെ ശക്തനാകുന്നത് എന്ന് പിതാവ് തന്നെ പലപ്പോഴായി സാക്ഷ്യപെടുത്തുന്നു. ആത്മീയതയുടെ വിട്ടുമാറാത്ത കിരണങ്ങൾ പ്രതിഭലിക്കുന്ന പിതാവിൻറെ ജീവിതം എന്നും അദ്ദേഹത്തെ ആത്മീയതയുടെ ഒരു ആൾരൂപമായി ആവിര്‍ഭാവിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കലുഷിതമായപ്പോൾ അതിരൂപത മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം സ്വയം തിരഞ്ഞെടുത്ത് പിതാവ് ഔദ്യോഗികമായ ഒരു വിടവാങ്ങലിലൂടെ ഇനിയുള്ള ജീവിതം ദൈവഹിതത്തിനു പൂർണ്ണമായി അടിയറവ് വച്ചു. ലത്തീൻ അതിരൂപതയുടെ ചരിത്ര ഏടുകളിൽ ഒഴിവാക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിനു ഉടമയാണ് സൂസൈപാക്യം പിതാവ്. കരുണയും ലാളിത്യവും ഭാഷയും ഭാഷ്യവുമായി ജീവിതത്തിൽ ഉടനീളം കൈമുതലാക്കി ഒരു ജനതയെ എളിമയുടെ നായകനായി മുന്നിൽ നിന്ന് നയിച്ച ആ മഹാചാര്യൻ പടിയിറങ്ങുമ്പോൾ പുത്തൻ നേതൃത്വത്തെ ഒരുപാട് പ്രതീക്ഷയോടെ രൂപത മക്കൾ നോക്കിക്കാണുന്നു…