തിരുവനന്തപുരം : മെത്രാഭിഷേക ദിനമായ മാർച്ച് 19 ലെ വാഹനക്രമീകരണത്തിനുള്ള രൂപരേഖ തയ്യാറായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 9 ഫെറോനകളിൽ നിന്നും വരുന്ന വാഹനങ്ങൾക്കും ഇതര രൂപതകളിൽ നിന്നും വരുന്ന വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കികൊണ്ടാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
തുത്തൂർ, പുല്ലുവിള , പാളയം , കോവളം എന്നീ ഫെറോനകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസ് – ഓൾ സൈന്റ്സ് വഴി എയർപോർട്ട് റോഡിൽ ഗ്രൗണ്ടിന് പുറകുവശം ആളുകളെ ഇറക്കി ശംഖുമുഖം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, കഴക്കൂട്ടം എന്നീ ഫെറോനകളിൽ നിന്ന് വരുന്ന വാഹനങ്ങൾ വേളി ബോട്ട് ക്ലബ് വഴി വെട്ടുകാട് സ്കൂൾ റോഡിൽ ആളുകളെ ഇറക്കി സ്കൂൾ ഗ്രൗണ്ടിലും വലിയതുറ ഫെറോനയിലെ ചെറിയതുറ മുതൽ തോപ്പ് വരെയുള്ള ഇടവകകളിൽ നിന്നുള്ള വാഹനങ്ങൾ ശംഖുമുഖം ബീച്ച് റോഡ് വഴി എയർപോർട്ട് റോഡിൽ ഗ്രൗണ്ടിന് പുറകുവശം ആളുകളെ ഇറക്കി വെട്ടുകാട് ഇടറോട് വഴി വെട്ടുകാട് മാർക്കറ്റിൽ എത്തിയും പാർക്ക് ചെയ്യേണ്ടതാണ്. വേളി ഇടവക വാഹനങ്ങളും അവിടെത്തെന്നെയാണ് പാർക്ക് ചെയ്യേണ്ടത്. കണ്ണാന്തുറ പാരിഷ് ഹാളിലാണ് സെമിനാരി വിദ്യാർത്ഥികളുടെയും സന്യാസിസമൂഹങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. വെട്ടുകാട് ദൈവാലയത്തിന് പടിഞ്ഞാറു കടപ്പുറം ഭാഗത്തുള്ള റോഡിലും, വെട്ടുകാട് സ്കൂളിന് എതിർ വശത്തുള്ള പാർക്കിംഗ് സ്ഥലത്തുമാണ് വൈദീകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. മെത്രാന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും വാഹനങ്ങൾക്ക് വെട്ടുകാട് പള്ളിമേട പരിസരത്തു പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിക്കയിട്ടുണ്ട്.
മെത്രാഭിഷേക ദിവസം 3 മണി മുതൽ ശംഖുമുഖം മുതൽ വെട്ടുകാട് വരെയുള്ള റോഡിൽ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതല്ല എന്നും അറിയിച്ചിട്ടുണ്ട്. ഫാ. സന്തോഷ് പനിയടിമ്മ കൺവീനറായ കമ്മറ്റിയിലാണ് വാഹനക്രമീകരണങ്ങള് സംബന്ധിച്ച തീരുമാനങ്ങള് കൈകൊണ്ടത്.