തൃക്കണ്ണാപുരം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി വർഷംതോറും നടത്തുന്ന മദ്യവിരുദ്ധ ഞായർ തൃക്കണ്ണാപുരം നല്ലിടയൻ ദൈവാലയത്തിൽ ഫെബ്രുവരി 25 ന് ആചരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യ ശുശ്രൂഷയുടെ സജീവം പദ്ധതി പ്രവർത്തകർ ദിനാചാരണത്തിന് നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ ക്യാൻവാസ് ഇടവക വികാരി ഫാ. സനീഷ് ഉദ്ഘാടനം ചെയ്തു. ഇതിൽ മതബോധന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ആശയങ്ങൾ പങ്കുവച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി “തകരുന്ന തലമുറ മോചനം എവിടെ?” എന്ന ലഘു പുസ്തകം വിതരണം ചെയ്തു. സാമൂഹ്യ ശൂശ്രൂഷ അംഗങ്ങൾ, യുവജന ശുശ്രൂഷ അംഗങ്ങൾ, മതബോധന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിക്കുന്ന ഇടയലേഖനം കെസിബിസി മദ്യവിരുദ്ധ സമിതി മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ച് പുറത്തിറക്കി.