നവീകരിച്ച തൈക്കാട് അസംപ്ഷൻ ദേവാലയം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ. നേറ്റോ ആശിർവദിച്ച് ഇടവക ജനങ്ങൾക്ക് സമർപ്പിച്ചു. 2019 ഡിസംബറിൽ നിർമ്മാണ പ്രവർത്തനമാരംഭിച്ച ദേവാലയം മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്നലെ ഇടവക ജനങ്ങൾക്കായി സമർപ്പിച്ചത്. 1979-ൽ പണിത ദേവാലയം അന്നത്തെ രൂപത അഡ്മിനിസ്ട്രെട്ടർ ആയിരുന്ന മോൺ. മാർക് നേറ്റോ ദേവാലയം ആശിർവദിച്ചു. 1875 -ലാണ് തൈക്കാട് ഇടവകയെ ഇടവകയായി പ്രഖ്യാപിച്ചത്.
2017- ൽ ദേവാലയത്തിലെ ഭീമുകൾ പൊട്ടുന്നതിനെയും തകരാറുകൾ കണ്ടെത്തിയതിനെയും തുടർന്ന് അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ശാന്തപ്പന്റെ നേതൃത്വത്തിൽ പുതിയ ദേവാലയം നിർമ്മിക്കാൻ തീരുമാനിച്ചു. ഫാ. ശാന്തപ്പൻ ട്രാൻസ്ഫർ ആയതിനെ തുടർന്ന് ഇടവകയിൽ നിയമിതനായ ഫാ. വിൽസന്റെ നേതൃത്വത്തിൽ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2019 ഡിസംബർ 19- ന് അതിരൂപത സഹായ മെത്രാൻ തറക്കല്ലിട്ടു. ഇടവക വികാരിയുടെയും ജനങ്ങളുടെയും ആശ്രാന്ത പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഇന്നലെ നവീകരിച്ച തൈക്കാട് അസംപ്ഷൻ ദേവാലയം ഇടവക ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്.