മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയും, ന്യൂനപക്ഷ ജനതക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പുല്ലുവിള ഫെറോനയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അടിമലത്തുറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ അടിമലത്തുറ, പുല്ലുവിള, പള്ളം, പുതിയതുറ, കൊച്ചുതുറ, കരുംകുളം, പൂവാർ, പരുത്തിയൂർ, കൊല്ലംകോട് ഇടവകകളിലെ സ്വയം സഹായ സംഘങ്ങളിലെ ആയിരത്തിൽ കൂടുതൽ സ്ത്രീകൾ അണിചേർന്നു.
പരുത്തിയൂർ പിയാത്ത പാർക്കിൽ സമാപിച്ച പ്രതിഷേധ റാലിയെ ഫെറോന എസ്. എച്. ജി. പ്രസിഡന്റ് ശ്രീമതി സുശീല ജോ അഭിസംബോധന ചെയ്തു സംസാരിച്ചു. മണിപ്പൂർ കലാപ പ്രതിഷേധ റാലിക്ക് ഓരോ പ്രദേശത്തെയും എസ്. എച്. ജി. ഭാരവാഹികളായ ശ്രീമതി മരിയ റോസ്, ശ്രീമതി ഉഷ, കുമാരി സഞ്ജന, ശ്രീമതി ബെനാന്‍സി, ശ്രീമതി ഹെലൻ, ശ്രീമതി മിനി, ശ്രീമതി അന്തോനിയമ്മ, ശ്രീമതി ശാലിനി, ശ്രീമതി ഷേളി, എന്നിവർ നേതൃത്വം നൽകി. ശ്രീമതി വളർമതി, ശ്രീമതി സെൽവോറി, എന്നിവർ റാലിയിൽ സംഘാടകരായി.
മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഭരണാധികാരികൾ മൗനം വെടിയാനും, മണിപ്പൂരിൽ ക്രമസമാധാനം പാലിക്കാനും, കലാപം മൂലം നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാനും, ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സ്ത്രീസുരക്ഷയും ഉറപ്പുവരുത്താനും റാലിയിലുടനീളം സ്വയം സഹായ സംഘ അംഗങ്ങൾ ആവശ്യപ്പെട്ടു. സമാപന സമ്മേളനത്തിൽ മണിപ്പൂർ ജനത യോടുള്ള ഐക്യവും സ്നേഹവും കരുതലും ദീപങ്ങൾ ആകാശത്തിലേക്ക് ഉയർത്തി സ്വയം സഹായ സംഘങ്ങൾ രേഖപ്പെടുത്തി.