ആലുവ: ലോക പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളയിലേക്ക് യാത്ര ചെയ്യാന്‍ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോട് കത്തിലൂടെയാണ് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഓടുന്ന 16188 നമ്പര്‍ എക്സ്പ്രസ്സ് ട്രെയിനും, ദിവസേന ഓടുന്ന 16361 നമ്പര്‍ ട്രെയിനും വിശ്വാസികള്‍ക്ക് മതിയായ യാത്ര സൗകര്യം നല്‍കുന്നില്ലന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പരിഹാരമായി തീര്‍ത്ഥാടന പ്രാധാന്യമുള്ള മാസങ്ങളായ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തിലും, ഏപ്രില്‍ – മെയ് മാസത്തിലും പ്രത്യേക പ്രാധാന്യം നല്‍കി കൂടുതല്‍ ട്രെയിന്‍ റെയില്‍വേ അനുവദിക്കണമെന്ന് ഗഘഇഅ സംസ്ഥാന പ്രസിഡന്‍റ് അഡ്വ ഷെറി ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, അദ്ധ്യാത്മിക ഉപദേഷ്ടാവ് മോണ്‍ ജോസ് നവസ് എന്നിവര്‍ ആവശ്യപെട്ടു.