തിരുവനന്തപുരം അതിരൂപതയിലെ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ സാഹിത്യസമാജത്തിന് തുടക്കം കുറിച്ചു. അതിരൂപത അംഗവും കവിയും സാഹിത്യകാരനും മിമിക്രി ആർട്ടിസ്റ്റുമായ ശ്രീ. ഷൈജു അലക്സ് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. മൈനർ സെമിനാരി റെക്ടർ ഫാ. ആൻഡ്രൂസ് കോസ്മോസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ബ്രദർ ഡാനിയേൽ റഷ്യൻ ഉക്രൈൻ യുദ്ധത്തെ പറ്റി തമിഴ് ഭാഷയിലും, ബ്രദർ ജാക്സൺ മലയാള ഭാഷയിൽ മണിപ്പൂരിലെ മരണക്കെടുതികളെപറ്റിയും, ബ്രദർ സാമുവേൽ സിനാഡാത്മക സഭയെപ്പറ്റി ഇഗ്ലീഷിലും പ്രസംഗിച്ചു. വൈദീക വിദ്യാർത്ഥികളുടെ കലാവിരുന്നും, ചോദ്യോത്തരവേളയും പരിപാടിക്ക് കൂടുതൽ നിറം പകർന്നതായി സംഘാടകർ അറിയിച്ചു. മൈനർ സെമിനാരി പ്രീഫക്റ്റ് ഫാ. മരിയ ജെബിൻ പരിപാടിയിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.