അതിരൂപതയുടെ സെന്റ് ജോസഫ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഡെവിൻ വർഗീസ് ഇന്ത്യൻ അണ്ടർ – 13 ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഇടവകാംഗമാണ് ഡെവിൻ. ജൂലൈ 17 മുതൽ 23 വരെ സ്വീഡനിൽ വച്ച് നടക്കുന്ന ഗോത്തിയാ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അണ്ടർ 13 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിൽ ഡെവിനും പങ്കാളിയാകും.
ജൂലൈ 5 മുതൽ 14 വരെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ്. കേരളത്തിൽ നിന്നു 3 കുട്ടികളാണ് ഇന്ത്യൻ ഫുട്ബോൾ ടീമിലുള്ളത് . കേരള ടീം ക്യാപ്റ്റനും ദേശീയ താരവുമായ ഏയ്ഞ്ചൽ ആണ് ഡെവിന് പരിശീലനം നൽകി വരുന്നത്.