ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അടങ്ങിയ ഉപഗ്രഹം തിങ്കളാഴ്ച ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ജൂൺ 12ന് കാലിഫോർണിയയിലെ വാണ്ടൻബർഗ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഹാൽക്കൺ -9 എന്ന റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. “കര്‍ത്താവേ അങ്ങ് ലോകത്തെ അനുഗ്രഹിക്കണമെ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങൾക്ക് ആശ്വാസവും നല്‍കണമെ’. ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദൂര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന് വിടരുതേ” എന്ന പാപ്പയുടെ വാക്കുകളാണ് സിലിക്കോണ്‍ പ്ലേറ്റില്‍ തയ്യാറാക്കി നാനോ പുസ്തക രൂപത്തില്‍ ബഹിരാകാശരഭത്തക്ക് അയച്ചത്.
ക്യൂബ് സാറ്റ് എന്ന് വിളിക്കപ്പെടുന്ന മിനിയേച്ചർ ഉപഗ്രഹം ഇപ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 525 കിലോമീറ്റർ ഉയരത്തിലുള്ള ഒരു ഹീലിയോസിൻക്രണസ് ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ് എന്ന് വത്തിക്കാൻ വെളിപ്പെടുത്തി.
മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനുശേഷം വിക്ഷേപണതറയിലെത്തുന്ന നിമിഷത്തിനായി തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് ഉപഗ്രഹം നിർമ്മിച്ച ടൂറിൻ പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതാവ് സബ്രീന കോർപ്പിനോ പറഞ്ഞു. ഇപ്പോൾ റോക്കറ്റിൽ നിന്ന് ഭ്രമണപഥത്തിലേക്ക് വിന്യസിക്കാൻ കഴിയുന്ന മിനിയേച്ചറൈസ്ഡ് ഉപഗ്രഹത്തിൽ, 2020 മാർച്ച് 27ന് കോവിഡ് – 19 കാലഘട്ടത്തിൽ ലോകത്തെ ആശിർവദിച്ച പാപ്പയുടെ ഊർബി ഏത് ഓർബി അനുഗ്രഹം രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ ഒരു പകർപ്പും ഉണ്ട്.