കിള്ളിപ്പാലം: വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും പഠന നിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന ക്വിസ് മത്സരം ‘Qrious’ എന്നപേരിൽ തിരുവനന്തപുരം അതിരൂപത പാളയം ഫൊറോന വിദ്യഭ്യാസ ശ്രുശ്രൂഷ നടത്തി. ജനുവരി 13 ന് കിള്ളിപ്പാലം, സെൻ്റ്. ജൂഡ് പള്ളി ഹാളിൽ വച്ച് നടന്ന പരിപാടി ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ഇടവകകളിൽ നിന്നും നാലുപേരടങ്ങുന്ന 18 ടീമുകൾക്ക് 8 വിഷയങ്ങളെ ആസ്പദമാക്കി എഴുത്തുപരീക്ഷ നടത്തി.
എഴുത്തുപരീക്ഷയിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ ടീമുകളെ ഉൾകൊള്ളിച്ച് ക്വിസ് മത്സരം നടത്തി. അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഓഡിയോ, വീഡിയോ ഉപയോഗിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒന്നും രണ്ടും സ്ഥാനം പാളയം ഇടവകയിലെ ടീമുകൾ കരസ്ഥമാക്കി. ഒന്നാം സമ്മാനമായി 5000/- രൂപയും രണ്ടാം സമ്മാനമായി 4000/- രൂപയും നല്കി. മൂന്നും സ്ഥാനം കരസ്ഥമാക്കിയ കിള്ളിപാലം ഇടവകയിലെ ടീമിന് 3000/- രൂപ ക്യാഷ്പ്രൈസ് നൽകി. നാലാം സ്ഥാനം നേടിയ മണക്കാട്, കുടപ്പനക്കുന്ന് ഇടവക വിദ്യാർഥികൾക്ക് 2000/- രൂപ വീതം ക്യാഷ് പ്രൈസ് നൽകി. അതിരൂപത വിദ്യഭ്യാസ ശ്രുശ്രൂഷസമിതി ഡയറക്ടർ ഫാ. സജു റോൾഡൻ സമ്മാനദാനം നിർവഹിച്ചു.