മ്യാന്മറിനു വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതുവഴി മാന്മറിലെ സംഘർഷാവസ്ഥ അവസാനിക്കുകയും ക്ഷമയുടെയും സ്നേഹത്തിന്റെ സമാധാനത്തിന്റെയും പുതിയ സമയം തുറക്കുകയും ചെയ്യുമെന്ന് പാപ്പാ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു. ജനുവരി 22-ന് ആഞ്ചലൂസ് സന്ദേശത്തിന്റെ അവസാനത്തിലാണ് പാപ്പയുടെ ഈ ആഹ്വാനം.
മ്യാന്മറിലെ ചാൻ താർ ഗ്രാമത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ഔർ ലേഡി ഓഫ് അസംപ്‌ഷൻ ദേവാലയം അടുത്തിടെ കത്തി നശിച്ചതിൽ പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ദൈവം ഈ സംഘർഷം ഉടൻ അവസാനിപ്പിക്കുകയും ക്ഷമയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുതിയ വാതായനം തുറക്കുകയും ചെയ്യട്ടെ എന്ന് പാപ്പ കൂട്ടിചേർത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളോടാണ് മ്യാന്മറിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തത്.