വത്തിക്കാൻ: സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു, അതിനാൽ ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, വിലമതിക്കുകയും ചെയ്യുക. “കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി” (4 :4) എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. പരിശുദ്ധ പിതാവ് 2024 ലെ ആദ്യ ദിനമായ ജനുവരി ഒന്നിന്, ദൈവമാതാവിന്റെ തിരുനാൾ ദിവ്യബലിയിൽ ദൈവവചന പ്രലോഷണം നടത്തുകയായിരുന്നു.
ദൈവത്തിന്റെ അമ്മയായ മറിയത്തെ പുതുവൽസരം ഭരമേൽപ്പിക്കാനും, ജീവിതം അവൾക്കായി സമർപ്പിക്കാനും ആവശ്യപ്പെട്ട പാപ്പാ അവളുടെ ആർദ്രമായ സ്നേഹത്താൽ അവൾ നമ്മെ എല്ലാ കാലത്തിന്റെയും നമ്മുടെ തന്നെയും “സമയത്തിന്റെ സമ്പൂർണ്ണത” യായ യേശുവിലേക്ക് നയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.