വത്തിക്കാൻ സിറ്റി: കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് തന്റെ 87 -ാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ സാന്താ മാർത്ത ഡിസ്പെൻസറിയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമൊപ്പമായിരുന്നു പാപ്പായുടെ ജന്മദിനാഘോഷം. പോൾ ആറാമൻ ഹാളിൽ നടന്ന കേക്ക് മുറി ചടങ്ങിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കുട്ടികൾ പാപ്പയ്ക്ക് കേക്കും ആശംസകളും നേർന്നു.എല്ലാവർക്കും പാപ്പാ നന്ദി പറയുകയും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു. യേശുവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹൃദയങ്ങൾ ഒരുക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. യേശുവിന്റെ ജനനം ആഘോഷിക്കുമ്പോൾ യേശുവിനെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. ക്രിസ്തുമസിന്റെ മഹത്തായ വിരുന്നിനായി സ്വയം തയ്യാറെടുക്കേണ്ടതുണ്ട്. യേശു നമ്മുടെ കൂടെ ഇരിക്കാൻ വന്നതാണെന്ന് പാപ്പ പറഞ്ഞു.