പേട്ട ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ആരോഗ്യ സൗഹൃദ പരിസ്ഥിതി ഗ്രാമം പരിപാടിക്ക് ആരംഭം കുറിച്ചു. സാധന റീന്യൂവൽ സെന്ററിൽ തൈകൾ നട്ടുപിടിപ്പിച്ചും ഇടവകൾക്കും ബോയ്സ് ടൗണിനും തൈകൾ വിതരണം ചെയ്തുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
മൺവിള സാധന റീന്യൂവൽ സെന്ററിലെ അന്തേവാസികളുമായി ചേർന്ന് ഫെറോന വികാരി ഫാദർ. റോബിൻസൺന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഫാ. യേശുദാസ് മത്യാസും, രൂപത കോർഡിനേറ്റർ ശ്രീ. കെവിനും ഫെറോനയിലെ ഇടവകകളിലെ സാമൂഹ്യ ശുശ്രൂഷ സെക്രട്ടറിമാരും, സന്നിഹിതനായിരുന്നു.