ലണ്ടൻ: ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ st. മൈക്കിൾസ് ദൈവാലയത്തിലാണ് തിരുനാളാഘോഷം നടക്കുന്നത്. ഇടവക ദൈവാലയത്തിൽ തിരുനാളാഘോഷിക്കുന്ന അതേദിനം തന്നെയാണ് ലണ്ടനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇടവകാംഗങ്ങളും തിരുനാളാഘോഷിക്കുന്നത്.
വൈകുന്നേരം 3 മണിക്ക് സിന്ധുയാത്ര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷണിത്തിന് ശേഷം ആഘോഷമായ തിരുനാൾ ദിവ്യബലി നടക്കും. ദിവ്യബലിക്ക് UK യിലെ കാതോലിക് ചാപ്ലിനായ റവ. ഫാ. ജോൺസൻ അലക്സാണ്ടർ മുഖ്യകാർമികത്വം വഹിക്കും. വിഴിഞ്ഞം ഇടവക അംഗങ്ങളായ ഫാ. ജോസ് റീച്ചസ്, ഫാ.ജോസ് മൈക്കിൽ തിരുവനന്തപുരം അതിരൂപതയിൽ നിന്നും UK യിൽ സേവനമനുഷ്ഠിക്കുന്ന ഫാ. വിങ്സ്റ്റൻ വാവച്ചൻ, ഫാ. ജോൺ വിക്ടർ എന്നിവർ സഹകാർമികരായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി ദിവ്യബലിക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുകർമ്മങ്ങൾതിരുവനന്തപുരം അതിരൂപത യുട്യൂബ് ചാനലിൽ അതിരൂപത മീഡിയ കമ്മിഷൻ തത്സമയം സംപ്രേഷണം ചെയ്യും.
👉 Live Streaming Link: https://youtu.be/y54HzVMAdJo