വിഴിഞ്ഞം: വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ ‘സുഹൃത്ത് ബന്ധങ്ങളും മാനസിക ആരോഗ്യവും’ എന്ന വിഷയത്തിൽ കുട്ടികൾക്കായി സെമിനാർ നടത്തി. ജനുവരി 26 തിങ്കളാഴ്ച നടന്ന സെമിനാർ ഇടവക വികാരി മോൺ. നിക്കോളാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ സൗഹൃദങ്ങൾ നിലനിർത്തുന്നതിനും കെട്ടിപ്പടുക്കുന്നതിനും സഹായകരമാകുന്ന കാര്യങ്ങൾ, കുട്ടികൾക്കിടയിലെ സൗഹൃദങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ജോയി ക്ലാസ് നയിച്ചു. സഹവികാരി ഫാ. ആഷ്‌ലിൻ ക്ലാസിന് ആശംസകൾ അർപ്പിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ പ്രതിനിധി സിസ്റ്റർ ദിവ്യയും, സമിതി അംഗങ്ങളും പ്രസ്തുത പരിപാടിയിൽ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനറും അധ്യാപികയുമായ ട്രീസ രാജു സ്വാഗതവും, കവിത നന്ദിയും പറഞ്ഞു.

