വലിയവേളി: 2025 നവംബർ 15-ന് വലിയതുറ ഫെറോനയിലെ വലിയവേളി ഇടവകയിൽ കുടുംബപ്രേഷിത ശുശ്രൂഷ വിധവകൾക്കായി നവോമി ഫോറം രൂപീകരിച്ചു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ ഫോറം ഉദ്ഘാടനം ചെയ്തു. തുടർന്ന് അതിരൂപത കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ മാർക്കോസ് വിധവകൾക്ക് നടന്ന ക്ലാസിന് നേതൃത്വം നൽകി. ഫോറത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ, പ്രവർത്തന രീതി എന്നിവയെക്കുറിച്ച് അച്ചൻ വിശദീകരിച്ചു. തുടർന്ന് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവകയിലെ ഏകദേശം 70 അംഗങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു.

