തിരുവനന്തപുരം: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ബാൻഡ് പരേഡ് ശ്രദ്ധനേടി. രാവിലെ 8:30-ന് സ്പീക്കർ എ. ൻ ഷംസീർ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പരേഡിലായിരുന്നു പൂന്തുറ സെന്റ് തോമസ് സ്കൂൾ ബാൻഡ് ഗ്രൂപ്പിലെ വിദ്യാർഥിനികളുടെ കലാവിരുന്ന് അരങ്ങേറിയത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത ഏക ബാൻഡ് ഗ്രൂപ്പും പൂന്തുറ സെന്റ് തോമസ് ബാൻഡ് ഗ്രൂപ്പായിരുന്നു.

