പൂന്തുറ: പൂന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുക്ക ക്ലാസ് നടത്തി. ജനുവരി 09 വെള്ളിയാഴ്ച സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസിന് പ്രശസ്ത സൈക്കോളജിസ്റ്റും അഡോളസെന്റ് & പാരൻസ് ബിഹേവിയർ തെറാപ്പിസ്റ്റുമായ സിദ്ധിഖ് നേതൃത്വം നൽകി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ക്രമം, പാഠപുസ്തക കേന്ദ്രീകൃത പഠനം, സ്ക്രീൻ അഡിക്ഷൻ മൂലം കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, അത് മറികടക്കാൻ ഉതകുന്ന കുറുക്ക് വഴികൾ, കുട്ടികൾക്ക് വീടുകളിൽ പഠന അന്തരീക്ഷം ഒരുക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
വിദ്യാർത്ഥികളും മാതാപിതാക്കളും, അധ്യാപകരും ഉൾപ്പെടെ 225പേർ ക്ലാസ്സിൽ പങ്കെടുത്തു. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ തദയൂസ് സ്വാഗതവും, പിടിഎ പ്രസിഡന്റ് പ്രിഫിൻ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ ആശംസകളും അർപ്പിച്ചു. പൂന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനറും സെന്റ് തോമസ് സ്കൂൾ അധ്യാപകനുമായ അജിത് ക്ലാസ്സിന് ക്രമീകരണങ്ങൾ ചെയ്തു. ക്രിസ്റ്റബൽ വർഗീസ് നന്ദി പറഞ്ഞു.

