പേട്ട: തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത പിതാവിന്റെ ഇടയ സന്ദർശനം പേട്ട സെന്റ് ആൻസ് ഇടവകയിൽ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ നടന്നു. ഇടയ സന്ദർശനത്തിൽ മെത്രാപ്പോലീത്ത ഇടവകയിലെ എല്ലാ രോഗികളെയും സന്ദർശിച്ച് പ്രാർഥിച്ചു. തുടർന്ന് സെമിത്തേരി സന്ദർശിച്ച് മരണമടഞ്ഞവർക്കുവേണ്ടി പ്രാർഥിച്ചു. ഇടവക BCC ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളെയും അഭിസംബോധന ചെയ്ത് ഇടവകയുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ച് ഒപ്പുവച്ചു. മാർച്ച് 1 ഞായറാഴ്ച രാവിലെ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഇടവകയിലെ 91 പേർ സ്ഥൈര്യലേപന കൂദാശ സ്വികരിച്ചു. തുടർന്ന് മതബോധന അധ്യാപകർ, ഭക്തസംഘടന, ഫോറം ഭാരവാഹികൾ, ഇടവക കമ്മിറ്റി, ധകാര്യ സമിതി എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി ഇടവകയുടെ വളർച്ചയ്ക്കാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
