പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ സ്റ്റുഡന്റ്സ് ഫോറം വിദ്യാർഥികൾക്ക് RESPECT എന്ന വിഷയപരിശീലന ക്ലാസ് നടത്തി. 71 വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ഡീക്കൻ ജിബിൻ ജെയിംസ് ക്ലാസിന് നേതൃത്വം നൽകി. Self Respect, Self Confidence, Mutual Respect എന്നിവയെക്കുറിച്ചും ഓരോ തലങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചിന്തകൾ പങ്കുവെച്ചു. വിദ്യാലയത്തിലും വീട്ടിലും അധ്യാപകരോടും സഹപാഠികളോടും നമ്മുടെ പെരുമാറ്റവും ബഹുമാനവും എപ്രകാരമായിരിക്കണം എന്നതും ക്ലാസിൽ വിശദീകരിച്ചു.

