കൊച്ചു തോപ്പ്: കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലുമുള്ള പങ്കിനെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ബിജിൻ ബെസ്‌ലി ക്ലാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അതിരൂപത ഡയറക്ടർ ഫാദർ സജു റോൾഡൻ ക്ലാസിന് നേതൃത്വം നല്കി. മക്കളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക്, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉന്നതിയിലെത്താൻ കുട്ടികളിൽ ലക്ഷ്യബോധം വളർത്താനുപകരിക്കുന്ന വസ്തുതകൾ എന്നിവ വിശദീകരിച്ചു. കുഞ്ഞുങ്ങളുടെ വളർച്ചയിൽ മുത്തശ്ശി മുത്തശ്ശന്മാരുടെ സ്വാധീനത്തെക്കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജെറീഷ്യ സ്വാഗതം പറഞ്ഞു. വലിയതുറ ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ, ഇടവക ബിസിസി കോഡിനേറ്റർ ഡെലീഷ്യ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗം ശ്രീമതി സോഫിയ നോബിൾ രാജ് നന്ദി പറഞ്ഞു.
