കണ്ണാന്തുറ: കണ്ണാന്തുറ ഇടവകയിൽ അധ്യാപക ഫോറം രൂപീകരിച്ചു. അധ്യാപകരുടെ കടമകൾ, ഫോറത്തിന്റെ ആവശ്യകത, ഇടവകയുടെ വിദ്യാഭ്യാസ പുരോഗതിയിൽ അധ്യാപകരുടെ പങ്ക്, ഇടവകയിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ രൂപപ്പെടുന്നതിന് അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അതിരൂപത വിദ്യാഭ്യാസ ശൂശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ക്ലാസ് നയിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസന്റ് അധ്യാപകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇടവക വികാരിയുടെ സാന്നിധ്യത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. 23 അധ്യാപകരും വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ലെറ്റീഷ്യ സ്വാഗതം പറഞ്ഞു.

