പ്രശസ്ത തീർത്ഥാടനകേന്ദ്രമായ പുതിയതുറ (കൊച്ചെടത്വ ) വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുന്നാളിന് ഞായറാഴ്ച്ച വൈകുന്നേരം തിരുവനനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ. തോമസ് . ജെ. നെറ്റോയുടെ പൊന്തിഫിക്കൽ ദിവ്യബലിയോടു കൂടെ സമാപനം കുറിച്ചു.
കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു , കോവളം MLA അഡ്വ. എം. വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു.
അശ്വാരൂഢനായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ റവ. മോൺ. സി. ജോസഫ് മുഖ്യ കാർമികൻ ആയ സന്ധ്യാവന്ദന ശുശ്രൂഷയെ തുടർന്ന് നടന്നു.
ഏപ്രിൽ മാസം 29 ആം തീയതി വെള്ളിയാഴ്ച കൊടിയേറിയ തിരുനാളാഘോഷങ്ങൾ അതിന്റെ സമാപന ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും ഭക്തജനങ്ങളുടെ വൻതിരക്ക് ആയിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൾ തിരുന്നാൾ വളരെ ലളിതമായ രീതിയിൽ നടത്തുകയായിരുന്നു. രണ്ടു വർഷത്തെ കാത്തിരിപ്പിനോടുവിൽ ആഘോഷകരമായ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ച സന്തോഷ നിറവിലാണ് തീർഥാടകർ.തിരുനാളിന്റെ അവസാന ദിവസങ്ങളിൽ മലയാളം, തമിഴ് ഭാഷകളിൽ കുർബാന നടന്നു.