ചിന്നത്തുറ: വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ ദിനാഘോഷം അർത്ഥവത്തും മാതൃകാപരവുമായി ആഘോഷിച്ച് ചിന്നത്തുറ ഇടവ ശ്രദ്ധനേടി. വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ ദിനത്തിൽ ഇടവക സമൂഹമൊന്നായി രണ്ട് മണിക്കുറിൽ സമ്പൂർണ്ണ ബൈബിൾ എഴുതി തയ്യാറാക്കിയാണ് തിരുനാൾ ആഘോഷം അർത്ഥപൂർണ്ണമാക്കിയത്. ഇതിൽ പങ്കാളികളായവരെ ഒരുക്കുന്നതിന് ഇടവക വികാരി ഫാ. ജിബു ജെ. ജാജിൻ, സഹവികാരി ഫാ. അജീഷ്, സിസ്റ്റേഴ്സ്, ഇടവക യിലെ ബിസിസി, യുവജന, മതബോധന സമിതികൾ സംയുക്തമായി നേതൃത്വം നൽകി. ബൈബിൾ പകർത്തിയെഴുത്തിൽ പങ്കെടുത്ത എല്ലാവരും കുമ്പസാരിച്ച് അനുദിന ദിവ്യബലിയിൽ പങ്കെടുക്കുകയും വ്യക്തിപരമായി പ്രാർത്ഥിച്ചൊരുങ്ങിയുമാണ് സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. ഇതിൽ പങ്കെടുത്ത ഇടവകയിലെ 800-ഓളം വിശ്വാസികളെ ഇടവക വികാരി അഭിനന്ദിച്ചു.