ചെറുവെട്ടുകാട്: ചെറു വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ “വർണോത്സവം-2025” എന്ന പരിപാടി സംഘടിപ്പിച്ചു. നവംബർ 29 ശനിയാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. അജയ് കുമാർ പരിപാടി ചെയ്തു. എൽ. പി., യൂ. പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായി ആക്ഷൻ സോങ്, ലൈറ്റ് മ്യൂസിക്, കളറിംഗ് ദ പിക്ചർ, സാന്റ് ആർട്ട്, ഫോട്ടോഗ്രാഫി, സങ്കീർത്തനാലാപനം, പ്രസംഗം, കഥ കവിത രചനാ മത്സരങ്ങൾ എന്നിവയാണ് നടന്നത്. ഇടവക സെക്രട്ടറി മോഹൻ കുമാർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ജോളി മാസ്, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ മൊബിൻ മോഹനും മറ്റു സമിതി അംഗങ്ങളും പരിപാടിയിൽ സന്നിഹിതനായിരുന്നു. ഫാ. ജോർജ് CMF, സിസ്റ്റർ ശാലീന CSC എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കൾ ആയിരുന്നു.

