വികാസ് നഗർ: വികാസ് നഗർ വിശുദ്ധ ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും 2025 ജൂൺ 29 ന് നടന്നു. 1920 ൽ ശ്രീകാര്യം പട്ടാണിക്കുന്നിൽ ഓലപ്പുര കെട്ടി ആരാധനക്കായി കത്തോലിക്ക വിശ്വാസികൾ ഒരുമിച്ച് കൂടിയതു മുതൽ ഈ ദേവാലയ ചരിത്രം ആരംഭിക്കുന്നു. തുടർന്ന് കണ്ണാട്ടുകോണം എന്ന സ്ഥലതത് ദേവാലയം പണിയപ്പെടുകയും കരിയം എന്ന സ്ഥലത്ത് സെന്റ് ജോസഫ്സ് ദേവാലയം മാറ്റി സ്ഥാപിക്കുകയും തുടർന്ന് വികാസ് നഗർ പ്രദേശത്ത് ദേവാലയം വീണ്ടും മാറ്റി സ്ഥാപിക്കുകയും ചെയ്തു.
തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ വികാസഗറിനെ ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്ന ഡിഗ്രി പുറപ്പെടുവിക്കുകയും 2025 ജൂൺ 29ന് വികാരി ജനറൽ മോൺ. യൂജിൻ പെരേരയുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞത ബലിയർപ്പിക്കുകയും ദിവ്യബലിമദ്ധ്യേ ഡിക്രി വായിച്ച് ഇടവകയായി പ്രഖ്യാപനം നടത്തുകയും ചെയ്തു. ജുഡീഷ്യൽ വികാരി, പേട്ട ഫെറോന വികാരി, മറ്റ് വൈദികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇടവകയിൽ 93 കുടുബവും 287 അംഗങ്ങളുമുണ്ട്.