കാരാളി: പേട്ട ഇടവകയുടെ കീഴിലുള്ള കാരാളി സെന്റ് ജോസഫ് ചർച്ചിൽ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജൂൺ 22 ഞായറാഴ്ച വിശുദ്ധ തോമസ് മൂർ ദിനാചരണം നടത്തി. പേട്ട ഇടവക സഹവികാരി ഫാ. സിബിൻ ജോർജ് ദിവ്യബലി അർപ്പിച്ചു. വിശുദ്ധന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന ചിത്ര പ്രദർശനവും വീഡിയോ റിലീസും നടന്നു. ചിത്ര പ്രദർശനത്തിന് ശേഷം പള്ളിയങ്കണത്തിൽ കെ.സി.വൈ.എം അംഗമായ ജോഷ്ന നടത്തിയ ക്വിസ് മത്സരത്തിൽ വിശ്വാസികൾ പങ്കെടുത്തു. കെ.സി.വൈ.എം സ്വർഗീയ മധ്യസ്ഥനെ കുറിച്ചുള്ള ചിത്രപ്രദർശനവും വീഡിയോ റിലീസും ക്വിസ്സും വിശുദ്ധനെ അടുത്ത് അറിയാൻ സഹായകരമായി. പേട്ട ഇടവക വികാരി ഫാ. തിയോഡ്യേഷ്യസ്, ആനിമേറ്റർ സിസ്റ്റർ മെഡോണ എന്നിവർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കെ.സി.വൈ.എം കാരാളി യൂണിറ്റ് പ്രസിഡന്റ് സോഫിയ പേട്ട ഫെറോന വൈസ് പ്രസിഡണ്ട് ജോഷ്നി, അംഗങ്ങളായ റോഷേൽ, അഫിൻ, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.