ചെറിയതുറ: 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് ചെറിയതുറ ഇടവകയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘കൊയിനോണിയ’ എന്ന ആതുരസേവന സംഘടന ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. അഞ്ച് മേഖലകളിൽ സഹായം എത്തിക്കുവാൻ വേണ്ടിയുള്ള കൂട്ടായ്മയാണ് കൊയിനോണിയ. വിവാഹം, വിദ്യാഭ്യാസം, രോഗികളെയും, വൈദിക വിദ്യാർത്ഥികളെയും, സന്യസ്ഥരെയും, പട്ടിണി പാവങ്ങളെയും, മുന്നിൽ കണ്ടുകൊണ്ടുള്ള ആദരസേവനമാണ് കൊവിനോണിയ മുന്നിൽ വയ്ക്കുന്നത്. 10 പേർ അടങ്ങുന്ന ഒരു ടീമാണ് സംഘടനയുടെ നേതൃത്വം നൽകുന്നത്. അതിരൂപത സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ് ലിൻ ജോസ്, ഇടവക വികാരിയും അതിരൂപത മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ ഫാ. ലൂസിയാൻസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.