കഴക്കൂട്ടം: സാന്താ വേഷധാരികളായ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ അണിനിരന്ന സാന്താ റാലി കഴക്കൂട്ടത്തിന് പുതു കാഴ്ചയായി.അഞ്ചു മുപ്പതോടുകൂടി കഴക്കൂട്ടം സെൻറ് ജോസഫ് ദേവാലയങ്കണത്തിൽ നിന്ന് ആരംഭിച്ച സാന്താ റാലി കഴക്കൂട്ടം ജംഗ്ഷൻ ചുറ്റി പ്രധാന വേദിയിൽ സമാപിച്ചപ്പോൾ അവിടെ കൂടിയ ക്രിസ്മസ് സംഗമം ആർച്ച് ബിഷപ്പ് എമിറിറ്റസ് ഡോ എം സൂസപാക്യം ഉദ്ഘാടനം ചെയ്തു.
സദ്ഗുരു അനിൽ അനന്ത ചൈതന്യ, ഇമാം അൽ ഹബീസ് അർഷദ് കഷീമി എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്മസ് കലാസന്ധ്യ നടന്നു. ഫാ ദീപക് ആൻ്റോ, ജോൺ വിനേഷ്യസ്, യേശുദാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഫെഡറിക് പെരേര, ക്ലമെൻ്റ് ഫെർണാണ്ടസ്, ന്യൂട്ടൺ ഫ്രാങ്ക്ളിൻ, ബെനിറ്റസ്, ഗ്രേഷ്യസ് പെരേര, മാർഗ്ഗരേറ്റ് റോക്കി, സരിത നവീൻ, ഫ്രാൻസിസ് ഫെർണാണ്ടസ് , ദീപക് ജോസ്, പെട്രോണില മോഹൻ, ജോൺ സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.