കുന്നുംപുറം: പേട്ട ഫെറോനയിൽ കുന്നുംപുറം നിത്യ സഹായ മാതാ ദേവാലയത്തിൽ വിവിധ മതസ്ഥരെ ഉൾപ്പെടുത്തി Santa’ s night 2024 സംഘടിപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഭാഗമായി വയോജന ഫോറവും പ്രവാസി ഫോറവും മദർ തെരേസ സഖ്യവും സംയുക്തമായി നടത്തിയ പരിപാടിയിൽ ഇടവക വികാരി ഫാ. ഷാജു വില്യം അധ്യക്ഷത വഹിച്ച് സന്ദേശം നൽകി. വിവിധങ്ങളായ ഗെയിമുകളിലൂടെ ക്രിസ്മസ് നന്ദേശങ്ങൾ നൽകിയും ക്രിസ്മസ് ഗാനങ്ങളാലപിച്ചും സമ്മാനങ്ങൾ കൈമാറിയും ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിൽ എല്ലാവരും പങ്കുചേർന്നു. പ്രസ്തുത പരിപാടിയിൽ സെക്രട്ടറി ജോസ് ജേക്കബ്, കോർഡിനേറ്റർ ഷൈനി ഷാജ്, സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി സെൽവരാജ് എന്നിവരും വിവിധ ഫോറം എക്സിക്യൂട്ടീവ്സും പങ്കെടുത്തു