കുന്നിൻപുറം: പേട്ട ഫെറോനയിലെ കുന്നിൻപുറം ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. പ്രീ പ്രൈമറി തലം മുതൽ മുകളിലങ്ങോട്ടു പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പറനത്തിൽ കൂടുതൽ താല്പര്യമുള്ളവരും ലക്ഷ്യ ബോധത്തോടെ പഠിച്ചു മുന്നേറുന്നവരുമാകുവാൻ വേണ്ട പ്രേരണയും പ്രോത്സാഹനവും മാർഗ്ഗനിർദേശവും പിന്തുണയും നൽകുക എന്നതാണ് സ്റ്റുഡന്റസ് ഫോറത്തിന്റെ ലക്ഷ്യം.
ഇടവക വികാരി ഫാ. ഷാജു വില്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെറോനാ വിദ്യാഭ്യാസ ആനിമാറ്റർ ശ്രീമതി ശോഭ സ്റ്റുഡന്റസ് ഫോറത്തിന്റെ ലക്ഷ്യങ്ങളെയും ദർശനങ്ങളെയും കുറിച്ച് വിവരിച്ചു. സ്റ്റുഡന്റസ് ഫോറം പ്രസിഡന്റായി ജെറോം ഷാജ് നെയും വൈസ് പ്രസിഡന്റായി അനുഷാ ബിനുവിനെയും സെക്രട്ടറിയായി സഞ്ജയിനെയും ജോയിന്റ് സെക്രട്ടറിയായി സാറാ മേരി സോമനെയും ട്രഷറർ ആയി അബിൻ ഡി ബെൻഡിക്ട് നെയും തെരഞ്ഞെടുത്തു. ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീ ദേവദാസ്.എം, മതബോധന പ്രധാന അദ്ധ്യാപിക ശ്രീമതി ടെസ്പി ജേക്കബ്, ബ്രദർ. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.