പാളയം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും സെന്റ് ജോസഫ് കോൺഫറൻസിന്റെയും ആഭിമുഘ്യത്വത്തിൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ വീടും ഭവന രഹിതരായവർക്ക് കൈമാറി. ഈ മാസം 23- ന് നിർമ്മിച്ചു നൽകിയ ഭവനം പാളയം ഇടവക വികാരി മോൺ നിക്കോളാസ് ടി ആശീർവദിച്ചു നൽകി.
നിസഹായരായ നിരവധി രോഗികൾക്ക് മരുന്നു വാങ്ങാനുള്ള സാമ്പത്തിക സഹായങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവപ്പെടുന്ന മേഖലകളിൽ ശുശ്രൂഷപരമായ ഇടപെടലുകൾ നടത്തിയും, നിലവിൽ നിരവധി കാരുണ്യ പ്രവർത്തികളാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാളയം ഇടവകയിൽ നടത്തി വരുന്നത്.
സംഘാടകർക്കൊപ്പം ആത്മീയ ഉപദേഷ്ടാവായി ഇടവക വികാരി മോൺ നിക്കോളാസ് ടി-യും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാറുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.