തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്ന് ഒമ്പത് ഡീക്കന്മാർ വൈദികപട്ടം സ്വീകരിച്ചു. ഏപ്രിൽ 21 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കൂടി പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചാണ് പൗരോഹിത്യ സ്വീകരണ കർമ്മം നടന്നത്.ഫാ. പ്രമോദ് സേവിയർ, ഫാ. ഫ്രാൻസിസ് സഹായം, ഫാ. നിതേഷ് വിൻസന്റ്, ഫാ. റോബിൻ ബി, ഫാ. ടിനു ആൽഫിൻ സേവ്യർ, ഫാ. വിനീത് പോൾ, ഫാ. എബിൻ സ്റ്റാൻലി, ഫാ. ജോമി ജോസഫ് OCD, ഫാ. ലിബിൻ പൗലോസ് SCJ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. 9 വൈദികരിൽ 7 വൈദികർ പൂർണമായും തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷ ചെയ്യുവാനും 2 സന്യാസ വൈദികർക്കു ഭാഗികമായി തിരുവനന്തപുരം അതിരൂപത യിലും ആഗോളതലത്തിലും ശുശ്രൂഷ ചെയ്യുവാൻ പോകുന്നവരാണ്.തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ. നേറ്റോ മെത്രാപൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൗരോഹിത്യ ശുശ്രൂഷയിൽ സഹായമെത്രാൻ ക്രിസ്തുദാസ് പിതാവും അതിരൂപതയിലെ നിരവധി വൈദീകരും സന്യസ്തരും അൽമായരും പൗരോഹിത്യ സ്വീകരണ കർമ്മത്തിൽ പങ്കെടുത്തു.
വലിയതുറ ഇടവകയിൽ സേവ്യറിന്റെയും അമല റാണിയുടേയും മകനാണ് ഫാ. പ്രമോദ് സേവ്യർ. 2009 സെന്റ്.വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്ന ശേഷം തത്വ ശാസ്ത്ര പഠനം ആലുവ കാർമൽഗിരി സെമിനാരിയിലും റീജൻസി ബിഷപ്സ് ഹൗസിലും ദൈവ ശാസ്ത്രപഠനം ആലുവ കാർമൽഗിരി സെമിനാരിയിലെ പൂർത്തിയാക്കിയശേഷം പുത്തൻതോപ്പ് ഇടവകയിൽ ഡീക്കൻ മിനിസ്ട്രി ചെയ്തു.
പാളയം ഇടവകയിൽ സഹായം റോസ് മേരി ദമ്പതികളുടെ മകനാണ് ഫാ. ഫ്രാൻസിസ് സഹായം. 2006 സെന്റ്. വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്ന ശേഷം തത്വശാസ്ത്രം കാർമൽഗിരി ആലുവ സെമിനാരിയിലും റീജൻസി ബിഷപ്പ് ഹൗസിലും ദൈവശാസ്ത്രം നെതർലൻഡ്സ് റൂർ മൂണ്ട് രൂപതയിലെ നേൾദുക്ക് സെമിനാരിയിലും പൂർത്തിയാക്കി. നെതർലൻഡ്സിൽ ഡീക്കൻ മിനിസ്ട്രിയും പൂർത്തിയാക്കി.
നീരോടി ഇടവക അംഗങ്ങളായ വിൻസെന്റിന്റെയും ഗ്ലാഡിയുടെയും മകനാണ് ഫാ. നിതേഷ് വിൻസന്റ്. 2009 സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ ചേരുകയും തുടർന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആലുവ കാർമൽഗിരി സെമിനാരിയിലും റീജൻസി സെന്റ്.ജോസഫ് സ്കൂളിലും ഡീക്കൻ മിനിസ്ട്രി തൂത്തൂർ ഇടവകയിലും ചെയ്തു.
അഞ്ചുതെങ്ങ് ഇടവകയിൽ ഡേയും ജെനോവ യുടെയും മകനാണ് ഫാ.റോബിൻ ബി. 2009 സെന്റ്. വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആലുവ കാർമൽഗിരി സെമിനാരിയിലും റീജൻസി ലിറ്റിൽഫ്ലവർ ഫുട്ബോൾ അക്കാദമിയിലും ഡീക്കൻ മിനിസ്ട്രി തുമ്പ ഇടവകയിലും ചെയ്തു.
കൊല്ലംകോട് ഇടവകയിലെ ആൽബിൻ സേവ്യറിന്റെയും പൗളിൻ ഷാലറ്റിന്റെയും മകനാണ് ഫാ. ടിനു ആൽബിൻ സേവ്യർ. 2006 സെമിനാരിയിൽ ചേർന്നു. ശേഷം തത്വശാസ്ത്രം ആലുവ കാർമൽഗിരി സെമിനാരിയിലും റീജൻസി TSSS ലും ദൈവശാസ്ത്രം മംഗലാപുരം സെന്റ് ജോസഫ് ഇന്റർ ഡയോസിഷൻ സെമിനാരിയിലും പൂർത്തിയാക്കി. ഡീക്കൻ മിനിസ്ട്രി ചെറിയതുറ ഇടവകയിൽ പൂർത്തിയാക്കുകയും ചെയ്തു.
പുല്ലുവിള ഇടവകയിലെ പോൾ, അൽഫോൻസ ദമ്പതികളുടെ മകനാണ് ഫാ.വിനീത് പോൾ. രണ്ടായിരത്തിഒൻപതിൽ സെമിനാരിയിൽ ചേർന്നശേഷം തത്വശാസ്ത്രവും ദൈവശാസ്ത്രവും ആലുവ കാർമൽഗിരി സെമിനാരിയിലും റീജൻസി വിശ്വപ്രകാശ് സ്കൂളിലും മിനിസ്ട്രി പള്ളിത്തുറ ഇടവകയിലും ചെയ്തു.
വട്ടിയൂർക്കാവ് ഇടവകയിൽ സ്റ്റാൻലിയുടെയും ലൈലയുടെയും മകനാണ് ഫാ. എബിൻ സ്റ്റാൻലി. 2012 സെന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേരുകയും തുടർന്ന് തത്വശാസ്ത്രം കാർമൽഗിരി ആലുവ സെമിനാരിയിലും റീജൻസി സെന്റ് മൈനർ സെമിനാരിയിലും ദൈവശാസ്ത്രം പാപ്പരൂർ സെമിനാരിയിലും പൂർത്തിയാക്കി. ഡീക്കൻ മിനിസ്ട്രി പരുത്തിയൂർ ഇടവകയിലും ചെയ്തു.
അടിമലത്തുറ ഇടവക അംഗങ്ങൾ ആയ പൗലോസിന്റെയും ജസീന്തയുടെയും മകനാണ് ഫാ. ലിബിൻ പൗലോസ് SCJ. 2007 സെമിനാരിയിൽ ചേരുകയും തുടർന്ന് തത്വശാസ്ത്രം ആലുവ സേക്രട്ട് ഹാർട്ട് കോളേജിലും റീജൻസി ആലുവ ഫലോസഫിക്കൽ ഹൗസിലും ഡീക്കൻ വിദ്യാസദൻ എന്നിവിടങ്ങളിലും ദൈവശാസ്ത്രം ആന്ധ്രപ്രദേശ് വിജ്ഞാന നിലയത്തിലും പൂർത്തിയാക്കി. ഡീക്കൻ മിനിസ്ട്രി പുനലൂർ ആലപ്പുഴ രൂപതകളിലെ കൂടൽ,അർത്തുങ്കൽ എന്നിവിടങ്ങളിൽ പൂർത്തിയാക്കി.
അടിമലത്തുറ ഇടവകയിലെ ജോസഫിന്റെയും കാർമലി ജോസഫിന്റെയും മകനാണ് ഫാ. ജോമി ജോസഫ് OCD. 2007-ൽ സെമിനാരിയിൽ ചേരുകയും തുടർന്ന് തത്വശാസ്ത്രം അമ്പലപ്പുഴ സെന്റ് ജോസഫ് ഫിലോസഫിക്കൽ കോളേജിലും റീജൻസി അരുണാചൽപ്രദേശിലെ പെരുംകുളം കാർമൽ ആശ്രമത്തിലും പൂർത്തിയാക്കി. ഡീക്കൻ മിനിസ്ട്രി തെലാതുരിത്ത്, മഞ്ഞളി ഇടവകകളിലും ചെയ്തു.