കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിധവകളുടെ സംഗമവും ക്രിസ്തുമസ് ആഘോഷവും നടന്നു. ഡിസംബർ പതിനാറാം തീയതി കഴക്കൂട്ടം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടന്ന സംഗമം കഴക്കൂട്ടം ഫെറോന വികാരി റവ.ഫാ. ജോസഫ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ക്രസ്റ്റൽ റൊസാരിയോ ക്ലാസ്സിന് നേതൃത്വം നൽകി.
ഡീക്കൻ റീഗൻ ക്രിസ്തുമസ് ഗെയിമുകളും വിനോദ പരിപാടികളും നടത്തി. തുടർന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നവോമി സംഗമത്തിന്റെ മുഖ്യാഥിതിയായെത്തി ക്രിസ്തുമസ് സന്ദേശം നല്കി. ക്രിസ്തുമസ് എന്നത് സ്നേഹമാകുന്ന ദൈവത്തിന്റെ പിറവിയാണ്. ആ അർത്ഥത്തിൽ ക്രിസ്തുമസ് ആഘോഷമെന്നത് സ്നേഹം പങ്കുവയ്ക്കലാണ്. വിവിധ ഇടവകകളിൽ നിന്നായി 98 പേർ സംഗമത്തിൽ പങ്കെടുത്തു. ക്രിസ്തുമസ് സമ്മാനം ക്രിസ്തുദാസ് പിതാവിൽ നിന്നും വാങ്ങുകയും സ്നേഹാന്വേഷണങ്ങൾ നടത്തുകയും ചെയ്തത് ഒരു പരിപാടിക്ക് ഹൃദ്യതയേകി.