പുതുക്കുറിച്ചി: കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച “കാൽവരിയിലേക്ക്” കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. തപസ്സുകാലത്തിന്റെ ചൈതന്യമുൾക്കൊണ്ട് നൂറിലധികം യുവജനങ്ങൾ അണിനിരന്ന പ്രാർത്ഥനായാത്ര വിശ്വാസപ്രഘോഷണത്തിന്റെ വേറിട്ട അനുഭവമായി മാറി.
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിയ യാത്രയ്ക്ക് പുതുക്കുറിച്ചി ഫെറോനയിലെ ഇടവകകളുടെ സഹകരണത്തോടെ ഭക്തിസാന്ദ്രമായി നടത്തി. അതിരൂപതാ ഡയറക്ടർ ഫാ. ഡാർവിൻ, പുതുക്കുറിച്ചി ഫെറോനയിലെ ഇടവക വികാരിമാർ തുടങ്ങിയവർ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. സിസ്റ്റർ ആനിമേറ്റേഴ്സും അതിരൂപതാ-ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങളും പ്രാർത്ഥനായാത്രയ്ക്ക് വഴികാട്ടികളായി.
പ്രതിസന്ധികളെ അതിജീവിച്ച് കുരിശിന്റെ വഴിയിൽ അണിനിരന്ന എല്ലാ യുവജനങ്ങൾക്കും കെസിവൈഎം അതിരൂപതാ സമിതിയും പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം. സമിതി നന്ദി അറിയിച്ചു. ക്രൂശിതനായവന്റെ സ്നേഹത്തിലധിഷ്ഠിതമായ ഒരു യുവസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

