തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യശുശ്രൂഷ വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (റ്റി.എസ്.എസ്.എസ്) കീഴിലുള്ള ‘കരുത്ത്’ സ്വയം സഹായ സംഘാംഗങ്ങൾ ‘ലഹരി മുക്ത നഗരം’ എന്ന മുദ്രാവാക്യവുമായി മാർച്ച് 29 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വാക്കത്തോൺ സംഘടിപ്പിചു. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ, മ്യൂസിയം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ഷിജു വി. എൽ, ലഹരി വിരുദ്ധ പ്രതജ്ഞ ചൊല്ലി ഫ്ളാഗ് ഓഫ് ചെയ്തു. റ്റി.എസ്.എസ്.എസ് ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, ആശംസകൾ അർപ്പിച്ച് സംസാരിച്ച് ദീപ ശിഖ തെളിയിച്ചു.
ദീപശിഖ പ്രയാണം വെള്ളയമ്പലം അക്കമ്മചെറിയാൻ സ്ക്വയർ ചുറ്റി റ്റി.എസ്.എസ്.എസ് ആസ്ഥാനത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം, കേരള വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ശ്രീമതി K.C. റോസകുട്ടി നിർവ്വഹിച്ചു. മികവ് തെളിയിച്ച വനിതാ സ്വയം സാഹായ അംഗങ്ങൾക്ക് ഉപഹാരങ്ങൾ കൈമാറി. വനിതാ സ്വയം സഹായ സംഘാംഗങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്ക് KSBCDC നൽകിയ 3 കോടി രൂപ വിതരണം ചെയ്തു.