വെള്ളയമ്പലം: ആർ.സി സ്കൂൾസ് മാനേജ്മെന്റിന്റെ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി 28.12.2024-ന് സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷ അന്നേദിനം പി എസ് സി പരീക്ഷ നടക്കുന്നതിനാൽ മാറ്റി. എഴുത്തു പരീക്ഷ 02.01.2025, വ്യഴാഴ്ചയായിരിക്കും നടത്തുക. സ്ഥലം, സമയം എന്നിവ മുൻ നിശ്ചയിച്ച പ്രകാരമായിരിക്കും. ഇന്റർവ്യൂ & ഡെമോ ക്ലാസ്സ് എന്നിവയും മുൻ നിശ്ചയിച്ച തിയതികളിൽ നടക്കുമെന്ന് കോർപ്പറേറ്റ് മാനേജർ ഫാ. സൈറസ് കളത്തിൽ, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ എന്നിവർ അറിയിച്ചു.